Sunday, May 26, 2024
spot_img

‘എറ്റേര്‍ണല്‍ എക്കോസ്-എ ബുക്ക് ഓഫ് പോയെംസ്’ ; സദ്ഗുരുവിന്റെ ജീവിത ഉള്‍ക്കാഴ്ച ഇപ്പോൾ പുസ്തക രൂപത്തിൽ

കോയമ്പത്തൂര്‍: സദ്ഗുരുവിന്റെ ഏറ്റവും പുതിയ പുസ്തകമായ, ‘എറ്റേര്‍ണല്‍ എക്കോസ്-എ ബുക്ക് ഓഫ് പോയെംസ്’ എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു. അദേഹത്തിന്റെ ജീവിത ഉള്‍ക്കാഴ്ചകളുടെ വ്യാപ്തി ഉള്‍ക്കൊണ്ട് ‘യോഗ’, ‘പ്രകൃതി’ എന്നിങ്ങനെ തുടങ്ങി ‘നിഗൂഢമായവ’, ‘ആളുകളും സ്ഥലങ്ങളും’ എന്നിവ വരെ ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ കവിതകളുടെ അവിശ്വസനീയമായ ശേഖരം തന്നെ സദ്ഗുരു (Sadhguru) തന്റെ പുസ്തകത്തിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്നു.

“ഈ കവിതകൾ വളരെ അത്ഭുതകരമായിട്ടുണ്ട്; ഇതുപോലൊന്ന് ഞാൻ മുമ്പ് വായിച്ചിട്ടില്ല. ഞാൻ കവിതകൾ വായിച്ചാണ് വളർന്നത്, അവ വൈകാരികമോ അല്ലെങ്കിൽ വിഷാദം നിറഞ്ഞതോ ആയിരുന്നു. എന്നാൽ ഈ ശേഖരം വായനക്കാരനിൽ മറ്റെന്തോ ഒന്ന് ഉത്തേജിപ്പിക്കുന്നുണ്ട്,” ബോളിവുഡ് നടിയും സദ്ഗുരുവിന്റെ നൈഷ്ഠികാനുയായി ആയ കങ്കന റണാവത്ത് പറഞ്ഞു.

”നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിച്ചാല്‍, പുതിയ അര്‍ത്ഥങ്ങള്‍ ചമയ്ക്കുക മാത്രമായിരിക്കും നിങ്ങള്‍ ചെയ്യുക.” എന്ന് സദ്ഗുരു പുസ്‌തക പ്രസാധനവേളയില്‍ വച്ച് വ്യക്തമാക്കി. പുസ്തകശാലകളില്‍ എത്തിയ ഈ പുസതകത്തിന്റെ വില 599 രൂപയാണ്. ഈശ ലൈഫ് വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായി ‘എറ്റേര്‍ണല്‍ എക്കോസ് – എ ബുക്ക് ഓഫ് പോയെംസ് (19942021)’ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

Related Articles

Latest Articles