നന്മ മരങ്ങൾ ജാഗ്രതൈ!!! ഇനി ചാരിറ്റിയുടെ പേരിൽ പണപ്പിരിവ് നടക്കില്ല…. | CROWD FUNDING
ഇനി നന്മമരങ്ങൾക്ക് രക്ഷയില്ല. ചാരിറ്റിയുടെ പേര് പറഞ്ഞ ആർക്കും പണംപിരിക്കാമെന്ന സ്ഥിതി ഇനി ഉണ്ടാവില്ല. വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തിയിരിക്കുകയാണ് കോടതി. ഇപ്പോഴിതാ ക്രൗഡ് ഫണ്ടിങ് സര്‍ക്കാര്‍ നിരീക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുകയാണ്. ആര്‍ക്കും പണം പിരിക്കാം എന്ന അവസ്ഥ പാടില്ല. ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ക്രൗഡ് ഫണ്ടിങ്ങിനായി അഭ്യര്‍ത്ഥിക്കുന്ന ചാരിറ്റി യൂട്യൂബര്‍മാര്‍ പണം നിക്ഷേപിക്കാന്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. വിഷയത്തിൽ ശക്തമായ ഇടപെടലും ശ്രദ്ധയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നു കോടതി കർശന നിർദേശം നൽകിയിരിക്കുകയാണ്.
അപൂര്‍വ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിയ്ക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ക്രൗഡ് ഫണ്ടിങ് നിരീക്ഷിക്കപ്പെടണം. ആര്‍ക്കും പണം പിരിക്കാവുന്ന അവസ്ഥ പാടില്ല. ഇതില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ക്രൗഡ് ഫണ്ടിങ്ങിന് പണം നല്കുന്നവര് കബളിപ്പിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ സര്‍്ക്കാരിന്റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണം. പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണം. ചില ചാരിറ്റി യൂട്യൂബര്‍മാര്‍ ക്രൗഡിങ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. ചികിത്സയ്ക്ക് ആവശ്യമായ പണത്തെക്കാള്‍ കൂടുതല്‍ ലഭിച്ചാല്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ മേല്‍നോട്ടം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
പെരുമ്പാവൂർ സ്വദേശി പ്രവീണിന്റെ മൂന്നു വയസ്സുകാരിയായ മകൾ ഗൗരി ലക്ഷ്മി ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച് മാസങ്ങളായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.
ശരീരത്തിനുള്ളിലെ ഞരമ്പുകളിൽ മുഴകളുണ്ടാകുന്നതാണ് രോഗം. കഴുത്തിന്റെ ഒരു ഭാഗത്ത് ഓപ്പറേഷൻ നടത്തി മുഴകൾ നീക്കം ചെയ്തു. ആരോഗ്യ സ്ഥിതി മോശമായതിനാൽ മറുഭാഗത്തെ ശസ്ത്രക്രിയ നടത്താനായില്ല. തൊണ്ടയിൽ ദ്വാരമിട്ട് ഘടിപ്പിച്ചിരിക്കുന്ന വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്. ചികിത്സക്കായി ലക്ഷങ്ങൾ ഇതിനകം ചെലവായി. ആശുപത്രിക്കടുത്ത് വാടക വീടെടുത്താണിപ്പോൾ താമസം. മരുന്നിനും മറ്റു ചെലവുകൾക്കുമായി മാസം തോറും ഒന്നര ലക്ഷത്തോളം രൂപ വേണം. പെയിന്റിംഗ് തൊഴിലാളിയായ പ്രവീൺ ഈ തുക കണ്ടെത്താൻ വിഷമിക്കുന്നതു കണ്ട് കാരുണ്യ പ്രവർത്തകനായ ചെർപ്പുളശ്ശേരി സ്വദേശി ഫറൂക്ക് സാമൂഹ്യ മാധ്യമങ്ങളിൽ കുഞ്ഞിൻറെ വീഡിയോ പോസ്റ്റു ചെയ്തു. ഒപ്പം അക്കൗണ്ട് നമ്പരും മറ്റു വിവരങ്ങളും ഉൾപ്പെടുത്തി ഒരു കാർഡും തയ്യാറാക്കി പങ്കു വച്ചു. ഇതോടെ അക്കൗണ്ടിലേക്ക് പണം എത്തിത്തുടങ്ങി. പിന്നീട് സംഭവിച്ചതിതാണ്. കുഞ്ഞിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് പുതിയ അക്കൗണ്ട് നമ്പരും മൊബൈൽ നമ്പരും ഉൾപ്പെടുത്തി വ്യാജ കാർഡ് തയ്യാറാക്കി തട്ടിപ്പുകാർ പ്രചരിപ്പിച്ചു. കിട്ടിയ പലരും സത്യമറിയാതെ ഇത് വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. ദിവസങ്ങൾ കൊണ്ട് അറുപതിനായിരത്തോളം രൂപ അക്കൗണ്ടിലെത്തി.
കാർഡിലെ മൊബൈൽ നമ്പറുകൾ രണ്ടും ഇപ്പോൾ സ്വിച്ചോഫ് ആണ്. സംഭവം ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ പോലീസിനെ സമീപിച്ചു. പോലീസന്വേഷണത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പാല ശാഖയിലെ അക്കൗണ്ടാണിതെന്ന് കണ്ടെത്തി മരവിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ചേരാനെല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അശരണരെ സഹായിക്കാനുള്ള മലയാളിയുടെ മനസ്സ് ഇത്തരത്തിൽ ചൂഷണം ചെയ്യാൻ നിരവധി പേർ രംഗത്തെത്തിയതായാണ് വിവരം. സഹായിക്കാൻ ആഗ്രഹിക്കുന്നവർ കൃത്യമായി വിവരങ്ങൾ അന്വേഷിച്ച ശേഷം പണം അയക്കുക മാത്രമാണ് ഇതിനുള്ള പോംവഴി.
അതേസമയം ഇത്തരത്തിൽ സഹായം അഭ്യർത്ഥിക്കുന്ന ചില ചാരിറ്റി കേന്ദ്രങ്ങൾ അഥവാ നന്മമരങ്ങൾ ഇന്ന് കോടീശ്വരന്മാരാണ്. ചാരിറ്റിയുടെ പേരുപറഞ്ഞ് കോടിക്കണക്കിന് രൂപയാണ് ഇവർ ഇന്ന് തട്ടിപ്പിലൂടെ സമ്പാദിച്ചു കൂട്ടുന്നത്. വെറും യൂട്യൂബർമാർ ആയി മാത്രം നടന്ന് ഇത്തരത്തിൽ ചികിത്സ സഹായം അഭ്യർഥിക്കുന്നവർ ഇന്ന് പണത്തിന്റെ പട്ടുമെത്തയിലാണ് ജീവിക്കുന്നത്. ഇത് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

