Sunday, May 5, 2024
spot_img

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അജിത് പവാറിന് കുരുക്കിട്ട് ഇഡി; 65 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

പുണെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 65 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് അഴിമതിക്കേസിലാണ് ഇഡിയുടെ നടപടി. 2010-ൽ 65 കോടി രൂപയ്ക്കു വാങ്ങിയ സതാരയിലെ ജരതേശ്വർ സഹകരണ ഷുഗർ ഫാക്ടറിയടക്കമുള്ള സ്വത്താണ് കണ്ടുകെട്ടിയത്.

അജിത് പവാറിന്റെയും, ഭാര്യയുടെയും പേരിൽനടന്ന അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം വേണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് സംസ്ഥാന ബി.ജെ.പിയും ആവശ്യപ്പെട്ടിട്ടുണ്ട്. എൻഫോഴ്സ്‌മെന്റ് നടപടി സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചതിനെത്തുടർന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles