കോഴിക്കോട് കട്ടിപ്പാറയില്‍ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നികളാണ് പൊതുജനത്തെ അക്രമിച്ചത്.
രാവിലെ പതിനൊന്ന് മണിയോടെയാണ് കാട്ടുപന്നികള്‍ കട്ടിപ്പാറയിലും കരിഞ്ചോലയിലും ഇറങ്ങി ആക്രമണം നടത്തിയത്. വീടിന്‍റെ വരാന്തയിലിരിക്കുകയായിരുന്ന അസ്സൈനാര്‍ ഹാജിയെ പന്നി കുത്തി വീഴ്ത്തി. ഇരുകൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റു.

