Wednesday, May 22, 2024
spot_img

പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്തിന്?; 100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്നമാണ് നിങ്ങൾക്കുള്ളത്? വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹര്‍ജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മോദി മറ്റ് രാജ്യത്തെ അല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ എന്തിനാണ് പ്രധാനമന്ത്രിയുടെ ഫോട്ടോ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നതിന് ലജ്ജിക്കുന്നതെന്ന് ജഡ്ഡി പി വി കുഞ്ഞികൃഷ്ണൻ ചോദിച്ചു.

നൂറുകോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹര്‍ജിക്കാരനുള്ളതെന്നും കോടതി ചോദിച്ചു. മറ്റ് രാജ്യങ്ങൾ നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ അതത് പ്രധാനമന്ത്രിമാരുടെ ഫോട്ടോ ഇല്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനോടാണ് കോടതി പ്രതികരിച്ചത്. എന്തിനാണ് ഹര്‍ജിക്കാന്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതെന്നും സ്ഥാപനത്തില്‍ നിന്ന് നെഹ്‌റുവിന്റെ പേര് നീക്കം ചെയ്യാന്‍ നിലപാട് എടുക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു.

ഹർജിക്കാരന്‍ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള സ്ഥാപനത്തില്‍ എന്തിനാണ് ജോലി ചെയ്യുന്നതെന്നും സ്ഥാപനത്തില്‍ നിന്ന് നെഹ്‌റുവിന്‍റെ പേര് നീക്കം ചെയ്യാന്‍ നിലപാട് എടുക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു.

Related Articles

Latest Articles