Sunday, November 29, 2026

ആശങ്ക: നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ 4 പേര്‍ക്ക് കൂടി കൊവിഡ് ; ഒമിക്രോണ്‍ പരിശോധനയ്ക്കയച്ചു

കൊച്ചി: വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡില്‍ നിന്നും വന്ന 2 സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഒമിക്രോണ്‍ വകഭേദമാണോയെന്നറിയാന്‍ ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ഇതോടെ, വിമാനത്താവളം വഴി വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ കൂടുതൽ കൊവിഡ് കേസുകൾ കണ്ടെത്തുന്ന സാഹചര്യത്തിൽ നിരീക്ഷണം കർശനമാക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. അതേസമയം ഇന്നലെ കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചത്. ലണ്ടനില്‍ നിന്നും അബുദാബിയില്‍ എത്തിയ ഇയാള്‍ ഡിസംബര്‍ ആറിലെ എത്തിഹാദ് വിമാനത്തിലാണ് കൊച്ചിയില്‍ എത്തിയത്.

മാത്രമല്ല ആദ്യം വിമാനത്താവളത്തില്‍ വച്ച്‌ നടത്തിയ ടെസ്റ്റില്‍ ഇയാളുടെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു. പിന്നീട് ഹൈ റിസ്‌ക് പട്ടികയിലുള്ള രാജ്യത്ത് നിന്നും വന്നയാളായതിനാല്‍ എട്ടാം തീയതി വീണ്ടും കൊവിഡ് പരിശോധന നടത്തുകയും ഇതില്‍ ഇയാള്‍ പൊസീറ്റിവാക്കുകയും ചെയ്തു. ഇതേതുടർന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ദില്ലിയിലും സാംപിളുകള്‍ അയച്ചു കൊടുത്ത് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇന്നലെ ആരോഗ്യമന്ത്രി അറിയിച്ചത്.

Related Articles

Latest Articles