കൊച്ചി: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ നടക്കുന്ന വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. ഷുഹൈബിൻറെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
2018 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയത്. കേസിൽ സിബിഐ അന്വേഷണം നിരസിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ വിചാരണ നിർത്തണം എന്നായിരുന്നു ഹർജി.

