Tuesday, October 6, 2026

ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്

എറണാകുളം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സിദ്ദിഖ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്.ഹേമകമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ യുവനടി സിദ്ദിഖിനെതിരെ പീഡനാരോപണം ഉയർത്തിയിരുന്നു.

നടിയുടെ പരാതിയെതുടർന്ന് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസാണ് സിദ്ദിഖിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നത്‌ .എന്നാൽ നടിയുടെ ആരോപണം തള്ളി സിദ്ദിഖ് രംഗത്ത് വന്നിരുന്നു. നടിയുടെ ആരോപണം വ്യാജമാണെന്നും വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ വ്യക്തമാക്കി.അന്വേഷണത്തിന് പൂർണ സഹകരണം ഉണ്ടായിരിക്കുമെന്നും സിദ്ദിഖ് പറഞ്ഞിരുന്നു .

Related Articles

Latest Articles