കൊച്ചി: മുത്തൂറ്റ് മിനി കടപ്പത്രങ്ങള്‍ക്കും ലോണുകള്‍ക്കും ഉയര്‍ന്ന റേറ്റിങ്. കെയര്‍ റേറ്റിങ്ങിലും ഇന്ത്യാ റേറ്റിങ്‌സ് ആന്റ് റിസര്‍ച്ചിന്റെ റേറ്റിങ്ങിലുമാണ് ഉയരങ്ങള്‍ നേടിയത്. ട്രിപ്പിള്‍ ബി പ്ലസ് സ്റ്റേബിള്‍ ആയാണ് റേറ്റിങ് ഉയര്‍ത്തിയത്. കെയര്‍ റേറ്റിങ് ട്രിപ്പിള്‍ ബി സ്റ്റേബിളില്‍ നിന്നും ട്രിപ്പിള്‍ പ്ലസ് സ്‌റ്റേബിള്‍ ആയി അടുത്തിടെ റേറ്റിങ് ഉയര്‍ന്നിരുന്നു.
സ്വര്‍ണപണയ മേഖലയില്‍ ദീര്‍ഘകാലമായുള്ള കമ്പനി പ്രതികൂല സാഹചര്യങ്ങളിലും റേറ്റിങ് മെച്ചപ്പെടുത്തിയത് വലിയൊരു നേട്ടമാണ്. കോവിഡ് കാലത്തില്‍ ഒരു വര്‍ഷത്തിനിടെ രണ്ട് തവണയാണ് റേറ്റിങ് ഉയര്‍ത്തിയതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറയുന്നു.മുത്തൂറ്റ് ഫിനാന്‍സിയേഴ്‌സിന്റെ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യു ആഗസ്റ്റ് 18ന് ആരംഭിച്ചിരുന്നു. സെപ്തംബര്‍ ഒന്‍പതിനാണ് ഇത് സമാപിക്കുക.

