Tuesday, May 28, 2024
spot_img

എടാ, എടി വിളി വേണ്ട; പൊലീസ് പൊതുജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണം; കർശന നിർദേശവുമായി ഹൈക്കോടതി

കൊച്ചി: ജനങ്ങളോടുള്ള പൊലീസ് പെരുമാറ്റത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ച്‌ ഹൈക്കോടതി. ഇതിന് ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം. സംസ്ഥനത്ത് അടുത്തിടെ പോലീസിന്റെ പെരുമാറ്റത്തിനെതിരേ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസ് ജനങ്ങളോട് അതിരുവിട്ട് പെരുമാറുന്നതായി നിരവധി പരാതി ഉയര്‍ന്നിരുന്നു. അതേസമയം കേരളത്തില്‍ നിന്ന് നോക്കുകൂലി സമ്പ്രദായം തുടച്ച്‌ നീക്കണമെന്ന് ഹൈക്കോടതി. നോക്കുകൂലി കേരളത്തിനെ പറ്റി തെറ്റായ ധാരണകൾ പരത്തുന്നു.നോക്കുകൂലി കേരളത്തിന്റെ പ്രതിച്ഛായ തന്നെ തകർക്കുകയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടികാട്ടി.

ചുമട്ടു തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം, പക്ഷേ ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെയാകണം. അതിനുള്ള നിയമവ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെന്നും കോടതി പരാമര്‍ശിച്ചു.
നോക്കുകൂലിക്കെതിരെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles