Monday, April 29, 2024
spot_img

പമ്പയിൽ നടക്കുന്നത് പോലീസിന്റെ തന്നിഷ്ടം; ഹൈക്കോടതി

കൊച്ചി: പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. 15 സീറ്റു വരെയുള്ള വാഹനങ്ങള്‍ ഇപ്പോൾ കടത്തി വിടുന്നുണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ കോടതിയ്ക്ക് കിട്ടിയ റിപ്പോർട്ട്‌ അങ്ങനെ അല്ലെന്ന് ഡിവിഷൻ ബഞ്ച് ചൂണ്ടികാട്ടി.

പൊലീസിന് ഇഷ്ടമുള്ള വാഹനങ്ങളാണ് പമ്പയില്‍ കടത്തിവിടുന്നതെന്നും തുടർന്നും ഇത് ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് ലംഘിക്കുന്നത് കോടതി ഉത്തരവും സർക്കാർ തീരുമാനവും ആണെന്നും കോടതി ചൂണ്ടികാട്ടി. ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്ന്‌ അറിയാമെന്ന് വ്യക്തമാക്കിയ കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിവച്ചു.

Related Articles

Latest Articles