Saturday, May 18, 2024
spot_img

ഒരുക്കങ്ങൾ പൂർത്തിയായി; ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ തുടങ്ങും; കോവിഡ് ബാധിതർക്ക് പ്രത്യേക മുറി higher-secondary-improvement-exam

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ (Exam) നാളെ ആരംഭിക്കും. പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. 3,2067 വിദ്യാർഥികൾ പരീക്ഷ എഴുതുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിലാണ് പരീക്ഷകൾ നടക്കുക. റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 21,644 കുട്ടികളും ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11 വിദ്യാർഥികളും പരീക്ഷ എഴുതും. ഗൾഫിൽ 41 കുട്ടികളും ലക്ഷദ്വീപിൽ 1023 കുട്ടികളും മാഹിയിൽ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തിൽ ആണ്. മൊത്തം 2,08411വിദ്യാർത്ഥികളാണ് ഇം​ഗ്ലീഷ് വിഷയത്തിൽ പരീക്ഷ എഴുതുന്നത്.

കോവിഡിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട് എങ്കിലും പരീക്ഷ വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. കുട്ടികളുടെ ഭാവി സർക്കാറിന് പ്രധാനമാണ്. അതു കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനം കൈക്കൊണ്ടത്. അസുഖം ബാധിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക മുറി സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles