Saturday, May 18, 2024
spot_img

കൊല്‍ക്കത്തയില്‍ നിന്ന് ബാങ്കോക്കിലേക്ക് ഹൈവേ വരുന്നു; നീളം 2800 കിലോമീറ്റർ; ത്രിരാഷ്ട്ര ഹൈവേ 2027 ഓടെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്

കൊല്‍ക്കത്തയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലെ ബാങ്കോക്കിലേക്ക് ഹൈവേ വരുന്നു. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി ബാങ്കോക്കിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ 2027 ഓടെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ ധാരണയിലായിരിക്കുന്നത്.

ദി ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക്കല്‍ കോര്‍പ്പറേഷന്‍ (BIMSTEC) ന്റെ ഭാഗമായാണ് ഈ ഹൈവേ നിർമിക്കുന്നത്. ഇതിന്റെ ആകെ നീളം 2800 കിലോമീറ്ററാണ്. ബാങ്കോക്കില്‍ നിന്ന് ആരംഭിക്കുന്ന ഈ നാലുവരിപ്പാത തായ്‌ലന്‍ഡിലെ സുഖോതായ്, മയീ സോട് മ്യാന്‍മറിലെ യന്‍ഗോന്‍, മണ്ടലയ്, കലേവ, തമു എന്നീ നഗരങ്ങള്‍ പിന്നിട്ടാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി കരമാര്‍ഗം ബന്ധിപ്പിക്കുകയും ഈ മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം എന്നിവയ്ക്ക് ഉത്തേജനം നല്‍കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Related Articles

Latest Articles