Thursday, December 25, 2025

ഹിജാബിന്റെ പേരിൽ കലാപശ്രമം! ഹിജാബ് ധരിച്ച് പരീക്ഷാ ഹാളിൽ പ്രവേശനം നൽകാതിരുന്ന അദ്ധ്യാപകനെ മർദ്ദിച്ച് മതതീവ്രവാദികൾ

പട്ന: ഹിജാബിന്റെ പേരിൽ കലാപത്തിന് ശ്രമിച്ച് മതതീവ്രവാദികൾ. ബിഹാറിലെ പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുൻപ് ഹിജാബ് ഊരിമാറ്റാൻ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ട അദ്ധ്യാപകനെ മതതീവ്രവാദികളുടെ സംഘം ആക്രമിച്ചു. മുസാഫിർപൂരിൽ ഇന്നലെയാണ് സംഭവം നടന്നത്.

എംഡിഡിഎം വിമൺസ് കോളേജിലായിരുന്നു ഹിജാബിന്റെ പേരിൽ കലാപ ശ്രമം ഉണ്ടായത്. ഇന്റർമീഡിയേറ്റ് പരീക്ഷയായിരുന്നു ഇന്നലെ നടന്നത്. പരീക്ഷാ ഹാളിലേക്ക് ഹിജാബ് ധരിച്ച് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കരുത് എന്ന് നിയമം ഉണ്ട്. ഇതിനെ തുടർന്ന്, പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർത്ഥിനിയോട് ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ ഹാളിലേക്ക് പ്രവേശിപ്പിക്കൂ എന്ന് വ്യക്തമാക്കി. എന്നാൽ വിദ്യാർത്ഥിനി ഇതിന് സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ വിദ്യാർത്ഥിനിയും അദ്ധ്യാപകനുമായി വാക്കുതർക്കം ഉണ്ടായി. ഇതിന് പിന്നാലെ മറ്റ് അദ്ധ്യാപകർ ഇടപെട്ടു. തുടർന്ന് ചട്ടം ലംഘിച്ച് വിദ്യാർത്ഥിയെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു.

എന്നാൽ പരീക്ഷ കഴിഞ്ഞ് മടങ്ങിയ കുട്ടി ചില യുവാക്കൾക്കൊപ്പം തിരിച്ചെത്തി അദ്ധ്യാപകനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അദ്ധ്യാപകൻ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. എന്നാൽ അദ്ധ്യാപകൻ മോശമായ രീതിയിൽ സംസാരിച്ചിട്ടില്ലെന്ന് ദൃക്‌സാക്ഷികളായ വിദ്യാർത്ഥികൾ പറഞ്ഞു.

Related Articles

Latest Articles