hijab-issue-in-karnadaka
ബംഗളൂരു: സ്കൂളിൽ മത വസ്ത്രങ്ങൾ (Hijab Controversy) ആവശ്യമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഒരു വിഭാഗം മുസ്ലിം വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. ഹിജാബ് വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ഇന്നലെ നിരസിച്ചിരുന്നു. കർണാടക ഹൈക്കോടതി വിഷയം ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞത്. ഈ മാസം 14ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം കുട്ടികളുടെ അദ്ധ്യയനം മുടങ്ങുന്നു. ഇവർക്ക് കോളേജിൽ പോകാനുള്ള സൗകര്യം ഒരുക്കണം. ഹിജാബ് അവരുടെ മതപരമായ ആചാരത്തിന്റെ ഭാഗമാണ് അതിനായി ഒരു ഇടക്കാല ഉത്തരവിറക്കണമെന്നാണ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെയും ദേവദത്ത് കാമത്തും വാദിച്ചത്.
എന്നാൽ മതപരമായ ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലോ കോളേജിലോ പോകാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി തീർപ്പാകുന്നതു വരെ ഹിജാബ് ധരിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു. കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹിജാബ് വിവാദത്തിന് തുടക്കം കുറിക്കുന്നത്. ഉഡുപ്പിയിലെ സർക്കാർ കോളേജിലെ വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് ക്യാമ്പസിലേക്ക് വരാൻ തുടങ്ങിയതാണ് വിവാദങ്ങൾക്ക് കാരണമായത്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…