Friday, April 19, 2024
spot_img

ഹിന്ദു ഐക്യവേദിയുടെ തലപ്പത്തേയ്ക്ക്, കണ്ണൂരില്‍ നിന്നൊരു തീപ്പൊരി നേതാവ്

ഹിന്ദു ഐക്യവേദിയുടെ തലപ്പത്തേയ്ക്ക്, കണ്ണൂരില്‍ നിന്നൊരു തീപ്പൊരി നേതാവ് | Hindu Aikya Vedi

ഹിന്ദു ഐക്യവേദിയുടെ തലപ്പത്തേയ്ക്ക് കണ്ണൂരില്‍ നിന്നൊരു തീപ്പൊരി നേതാവ് കൂടി എത്തുന്നു. സി.പി. എമ്മിന്റെ കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ നിന്നും ഉയര്‍ന്നുവന്ന ആര്‍. എസ്. എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് ആണ് പുതിയ ചുമതല നൽകിയിരിക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വത്സന്‍ തില്ലങ്കേരി ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട സംഘ്പരിവാര്‍ നേതാക്കളിലൊരാളാണ്. കണ്ണൂരില്‍ നിന്നും പലതവണ വധഭീഷണി നേരിട്ട ആര്‍. എസ്. എസ് നേതാവു കൂടിയാണ് വത്സന്‍ തില്ലങ്കേരി. സി.പി. എം പാര്‍ട്ടി ഗ്രാമമായ തില്ലങ്കേരി സ്വദേശിയായ വത്സന്‍ 1978-ല്‍ മട്ടന്നൂര്‍ ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കവെയാണ് ബാലഗോകുലവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനമാരംഭിച്ചത്.

അതേസമയം ആര്‍.എസ്.എസ് ശാഖാകാര്യകര്‍ത്താവ്,മുതല്‍ താലൂക്ക്, ജില്ല ചുമതലകള്‍ മുതല്‍ പ്രാന്തീയ ചുമതലകള്‍ വരെ വഹിച്ചു. ഈ കാലയളവില്‍ തികച്ചും സംഘര്‍ഷാത്മകമായിരുന്നു കണ്ണൂരിലെ രാഷ്ട്രീയ രംഗം. നിരവധി വധഭീഷണികള്‍ വത്സനെ തേടിയെത്തി.ഇതിനെയൊക്കെ നിര്‍ഭയം നേരിട്ടായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ പ്രവര്‍ത്തനം മുന്‍പോട്ടുപോയത്. തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായ വത്സന്‍ തില്ലങ്കേരി ശ്രീരാമ ജന്മഭൂമി മുക്തി യഞ്ജസമിതി ജില്ലാകണ്‍വീനര്‍, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടു സംഘ്പരിവാര്‍ നടത്തിയ പ്രതിഷേധസമരങ്ങളിലൂടെയാണ് വത്സന്‍ തില്ലങ്കേരിയെ കേരളമാകെ ശ്രദ്ധിച്ചു തുടങ്ങിയത്. ഇതിനെതിരെ ഹിന്ദു ഐക്യവേദിയും ബിജെപിയും സന്നിധാനത്ത് നടത്തിയ നാമജപ പ്രതിഷേധത്തിലടക്കം നേതൃത്വം നല്‍കിയത് വത്സന്‍ തില്ലങ്കേരിയായിരുന്നു. ആര്‍. എസ്. എസ് പ്രാന്തീയ സഹചാര്‍ പ്രമുഖ്, പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് എന്നീ ചുമതലകള്‍ വഹിച്ച വത്സന്‍ തില്ലങ്കേരി ഇപ്പോള്‍ ആര്‍. എസ്.എസ് പ്രാന്തീയ സഹകാര്യ സദസ്യനാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles