Monday, October 12, 2026

ന്യൂനപക്ഷ പീഡനം; പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം തകർത്തു; അതിക്രമം ജന്മാഷ്ടമി ദിനത്തിൽ

ഇസ്ലാമാബാദ്: ജന്മാഷ്ടമി ദിനത്തിൽ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു ക്ഷേത്രം തകർത്ത് അക്രമികൾ. സിന്ധ് പ്രവിശ്യയിലെ സാംഘർ ജില്ലയിലെ ഖിപ്രോയിൽ ശ്രീകൃഷ്ണക്ഷേത്രത്തിനെതിരെയായിരുന്നു അതിക്രമം. പാകിസ്ഥാനി ആക്ടിവിസ്റ്റ് റാഹത്ത് ഓസ്റ്റിനാണ് സംഭവം പുറത്ത് വിട്ടിരിക്കുന്നത്

പാകിസ്ഥാനിൽ ഇസ്ലാമിനെതിരായ മതനിന്ദ ആരോപിക്കപ്പെട്ടാൽ തെളിവില്ലെങ്കിൽ പോലും വധശിക്ഷ ലഭിക്കുന്ന സാഹചര്യമുള്ളപ്പോഴാണ് ആൾക്കൂട്ടം ക്ഷേത്രം തകർത്തത്.പാകിസ്ഥാനിൽ അടുത്തിടെയായി ന്യൂനപക്ഷ മതസ്ഥാപനങ്ങളുടെ നേർക്ക് അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായിരിക്കുകയാണ് ഇപ്പോൾ.

ഈ മാസം ആദ്യം പന്ത്രണ്ടോളം പേരടങ്ങുന്ന ഒരു സംഘം ഭോംഗ് ഗ്രാമത്തിലെ ക്ഷേത്രം ആക്രമിച്ച് വിഗ്രഹങ്ങൾ നശിപ്പിച്ചിരുന്നു. പിന്നാലെയാണ് ഈ ആക്രമണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles