Sunday, May 19, 2024
spot_img

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ശ്രീചന്ദ് പർമാനന്ദ് ഹിന്ദുജ വിടവാങ്ങി; അന്ത്യം ലണ്ടനിൽ ചികിത്സയിലിരിക്കെ

ലണ്ടൻ :ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ശ്രീചന്ദ് പർമാനന്ദ് ഹിന്ദുജ (87) അന്തരിച്ചു. ആരോഗ്യപ്രശനങ്ങളെത്തുടർന്ന് ലണ്ടനിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഹിന്ദുജ സഹോദരന്മാരിൽ മൂത്തയാളാണ് എസ്.പി.ഹിന്ദുജ. ഗോപിചന്ദ് പി.ഹിന്ദുജ, പ്രകാശ് പി.ഹിന്ദുജ, അശോക് പി.ഹിന്ദുജ എന്നിവരാണ് അദ്ദേഹത്തിന്റെ സഹോദരങ്ങൾ. കമ്പനി വക്താവാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിയിച്ചത്. ശതകോടീശ്വരനായ എസ്.പി.ഹിന്ദുജ ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുജ. ഗ്രൂപ്പ് സ്ഥാപകനായ പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്.പി.ഹിന്ദുജ.‌ നിലവിൽ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങൾ. 32 ബില്യൺ യുഎസ് ഡോളറാണ് ഇവരുടെ മുഴുവൻ ആസ്തി.

Related Articles

Latest Articles