ജയ്പുർ: സഹോദരൻ നീർച്ചാലിൽ വീണ് മുങ്ങി മരിച്ചതിന് പിന്നാലെ സഹോദരി ജീവനൊടുക്കി. സഹോദരന്റെ മരണത്തിൽ മനംനൊന്ത് മണിക്കൂറുകൾക്കുള്ളിൽ സഹോദരി വാട്ടർ ടാങ്കിൽ ചാടുകയായിരുന്നു. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് ദാരുണമായ സംഭവം. സഹോദരൻ സന്ദീപും (19) സഹോദരി രേഖ (21) യുമാണ് മരണപ്പെട്ടത്.
വീടിനു സമീപത്തെ മഴവെള്ളം നിറഞ്ഞൊഴുകുന്ന നീർച്ചാലിൽ അബദ്ധത്തിൽ വീണാണ് സന്ദീപ് മരിച്ചത്. ഇതോടെ വീടിനു സമീപത്തെ വാട്ടർ ടാങ്കിൽ ചാടി രേഖ ആത്മഹത്യ ചെയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പോലീസ് അറിയിച്ചു.

