Saturday, May 18, 2024
spot_img

പാകിസ്ഥാനിൽ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ തകർക്കപ്പെടുന്നു; അന്താരാഷ്ട്ര സമൂഹം മൗനം വെടിയണമെന്ന് മുൻ പാക് ക്രിക്കറ്റ്‌ താരം ഡാനിഷ് കനേരിയ

പാകിസ്ഥാനിൽ ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ തകർക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പാലിക്കുന്ന മൗനത്തിനെതിരെ തുറന്നടിച്ച് മുൻ പാക് ക്രിക്കറ്റ്‌ താരം ഡാനിഷ് കനേരിയ. മതപരിവർത്തനം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം എന്നിങ്ങനെ എണ്ണമറ്റ അതിക്രമങ്ങൾ അനുദിനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ശബ്ദമുയർത്തണമെന്നും ഡാനിഷ് കനേരിയ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിമർശനം.

ട്വീറ്റിന്റെ പൂർണ്ണരൂപം:

പാകിസ്ഥാനിലെ ചരിത്രപരമായ ക്ഷേത്രങ്ങൾ തകർക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം എന്തുകൊണ്ട് നിശബ്ദത പാലിക്കുന്നു ? മതംമാറ്റം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം തുടങ്ങിയ എണ്ണമറ്റ അതിക്രമങ്ങൾ അനുദിനം നടക്കുന്നുണ്ട്. കൂടാതെ, മതസ്വാതന്ത്ര്യവുമില്ല. ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ അനീതിക്കെതിരെ ശബ്ദമുയർത്തണം.

Related Articles

Latest Articles