കശ്മീരിലെ മോദിയുടെ നീക്കം കണ്ട് ഓടിയൊളിച്ച് ജിഹാദികൾ!!! | PM MODI ON KASHMIR
ഇന്ത്യയിലാകെ പൊതുവില്‍ നടപ്പിലാക്കി വരുന്ന വികസനത്തിന്റെ ഭാഗമാകാന്‍ ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ കശ്മീർ ജനതയ്ക്ക് ലഭ്യമായത് വലിയ വികസന നേട്ടങ്ങളാണ്. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും കശ്മീർ ഇന്ത്യയുടെ പൊതുധാരയില്‍ ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ മുഖ്യധാരയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കശ്മീര്‍ ജനതയ്ക്ക് കഴിഞ്ഞില്ല. സാമൂഹിക തുല്യത കൈവരിക്കാന്‍ ആവശ്യമായ സംവരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കശ്മീര്‍ പിന്നാക്കം പോകുകയും ചെയ്തു. സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളില്‍ ഇന്ത്യയുമായി സമന്വയിക്കാന്‍ ഈ നിയമനിര്‍മ്മാണത്തിലൂടെ കശ്മീരിന് കഴിഞ്ഞു.
തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ പള്ളി 30 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ക്ക് തുറന്ന് നല്‍കി മോദി സര്‍ക്കാര്‍. ശ്രീനഗറിലെ സെന്റ് ലൂക്‌സ് പള്ളിയാണ് ഇന്ന് ആരാധനയ്ക്ക് വേണ്ടി ക്രൈസ്തവ വിശ്വാസികള്‍ക്കായി തുറന്നു നല്‍കിയത്. കാശ്മീരിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നാണിത്. 125 വര്‍ഷം മുന്പു സ്ഥാപിക്കപ്പെട്ട പള്ളി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ(സിഎന്‍ഐ)യുടെ കീഴിലാണ്. 1990കളില്‍ കാഷ്മീരില്‍ ഇസ്ലാമിസ്റ്റ് തീവ്രവാദം ശക്തി പ്രാപിച്ചതിനെത്തുടര്‍ന്നായിരുന്നു പള്ളി അടച്ചത്. പള്ളിക്കെതിരെ ഭീകരര്‍ ആക്രമണം നടത്തുകയും ഞായറാഴ്ച്ച കുര്‍ബാന തടസപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ആരാധനക്കായി എത്തുന്ന വിശ്വാസികളെ കായികമായി അക്രമിക്കാനും മതതീവ്രവാദികള്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അന്നു ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പള്ളി അടച്ചുപൂട്ടിയത്.

