Friday, May 17, 2024
spot_img

ചരിത്രമുറങ്ങുന്ന ശബരിമലയിലെ അമ്പലമണികൾ ….

ശബരിമലയിലെ ഓരോ കാഴ്ചകൾക്കും വസ്തുക്കൾക്കും പിന്നിൽ വിസ്മയമുളവാക്കുന്ന ഒരു കഥയോ ചരിത്രമോ ഉണ്ടാകും പറയാൻ .

കഴിഞ്ഞ വർഷംവരെ പതിനെട്ടാം പടിക്ക് ഇരുവശത്തുമായുണ്ടായിരുന്ന വല്യ മണികൾക്ക് പിന്നിലും ഇത്തരത്തിൽ വലിയൊരു ഒരു ചരിത്രം ഒളിഞ്ഞിരിക്കുന്നുണ്ട് .

പൊന്നുപതിനെട്ടം പടി കയറിവരുന്ന ഭക്തന് തത്വമസി എന്ന വേദവാക്യത്തോടൊപ്പം തന്നെ ദർശനമേകിയിരുന്നവയാണ് പതിനെട്ടാം പടിക്ക് ഇരു വശത്തുമായി ഉണ്ടായിരുന്ന രണ്ടു വലിയ മണികൾ .

ഈ മണികൾക്ക് പിന്നിൽ അധികമാർക്കും അറിയാത്ത ഒരു ചരിത്ര സത്യം ഒളിഞ്ഞിരിപ്പുണ്ട് .

1950-ൽ ശബരിമല ക്ഷേത്രം അഗ്നിക്കിരയായ ശേഷം പുനർനിർമ്മിച്ചപ്പോൾ കേടു പാട് വന്ന ശ്രീകോവിലിലെ പഞ്ചലോഹ വിഗ്രഹവും പുനഃപ്രതിഷ്ഠിക്കാൻ തീരുമാനിച്ചു .

ഇതിനെ തുടർന്ന് ചെങ്ങന്നൂർ തട്ടാവിള സഹോദരന്മാരായ അയ്യപ്പ പണിക്കരും നീലകണ്ഠപണികരും നിർമ്മിച്ച പുതിയ അയ്യപ്പ വിഗ്രഹം പ്രതിഷ്ഠയ്ക്കായി തയ്യാറാക്കി .

അങ്ങനെ പഴയ വിഗ്രഹത്തിലെ ജീവാംശത്തെ പുതിയ വിഗ്രഹത്തിലേക്കാവാഹിച്ചു പ്രതിഷ്ഠിച്ചു .

സാധാരണയായി പുനഃപ്രതിഷ്ഠ കഴിഞ്ഞാൽ ജഡാവസ്ഥയിലായ പഴയ വിഗ്രഹത്തെ ആറ്റിലോ പുഴയിലോ സമുദ്രത്തിലോ നിമഞ്ജനം ചെയ്യുകയാണ് പതിവ്.

എന്നാൽ കോടാനുകോടി ഭക്തർക്ക് ദര്ശനമേകിയിരുന്ന ആ പഴയ വിഗ്രഹത്തിന്റെ ചൈതന്യം അപ്പോഴും തെല്ലും ചോർന്നു പോയിരുന്നില്ല .

അന്നത്തെ ശബരിമല തന്ത്രിയായിരുന്ന താഴമൺ മഠം കണ്ഠരര് ശങ്കരർക്കും ദേവസ്വം അധികാരികൾക്കും ആ വിഗ്രഹത്തെ വെറുതെ ഒഴുക്കികളായാൻ മനസ്സ് വന്നില്ല .

അങ്ങനെ കൂട്ടായ തീരുമാനപ്രകാരം ആ വിഗ്രഹത്തിന്റെ ചൈതന്യം പതിനെട്ടു പടിക്കു മുകളിൽ സന്നിധാനത്തു തന്നെ നിലനിര്ത്താന് തീരുമാനിക്കുകയും വിഗ്രഹത്തെ ഉരുക്കി അതിലെ പഞ്ചലോഹം കൊണ്ട് രണ്ടു വലിയ മണികൾ ഉണ്ടാക്കുകയും ചെയ്തു .

കഴിഞ്ഞ വര്ഷം വരെ പതിനെട്ടു പടികൾക്കു രണ്ടു വശത്തുമായി ആ പഴയ അയ്യാ വിഗ്രഹ ചൈതന്യം സന്നിധാനത്തും തന്നെ നിലനിന്നു .

എന്നാൽ ചരിത്രത്തിലെ രേഖപ്പെടുത്താത്ത ഈ സത്യം അറിഞ്ഞോ അറിയാതയോ പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ നടന്ന മിനുക്കു പണികളുടെ ഭാഗമായി തിരുമുറ്റത്തെ ആ പഴയ മണികൾക്കും സ്ഥാന ചലനമുണ്ടായി .

ഇപ്പോൾ ഇവിടെയുള്ളതു പുതുതായി സ്ഥാപിച്ച മണികളാണ്.ചരിത്രമുറങ്ങുന്ന ആ പഴയ രണ്ടു മണികളിൽ ഒന്ന് മാളികപ്പുറത്തേക്കും മറ്റൊന്ന് പമ്പാ ഗണപതി ക്ഷേത്രത്തിലേക്കും മാറ്റി സ്ഥാപിച്ചിരിക്കുകയാണിപ്പോൾ

Related Articles

Latest Articles