Sunday, April 28, 2024
spot_img

കൊല്ലത്ത് ഇനി ഹോക്കി കളിയുടെ ആവേശം; ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം.

കേരളം ചരിത്രത്തിലാദ്യമായി ദേശീയ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് വേദിയാകുന്നു. ദേശീയ കായിക വിനോദത്തിന്റെ ആവേശത്തിൽ ലയിച്ചു തുടങ്ങുകയാണ് ദേശിങ്കനാട്. അസ്ട്രോ ടർഫ് സ്റ്റേഡിയത്തിൽ 19 ദിവസം നീണ്ട് നില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സര്‍വീസ് ടീമുകളും ഉള്‍പ്പെടെ 45 ടീമുകള്‍ പങ്കെടുക്കും.

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെയും അടുത്ത വര്‍ഷം ജപ്പാനിലെ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ വനിതാ ടീമിന്റെയും സെലക്ഷന്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരിക്കും.
ചാമ്പ്യന്‍ഷിപ്പിലെ ബി ഡിവിഷൻ മത്സരങ്ങള്‍ക്ക് 23 ന് തുടക്കമാകും. ബി ഡിവിഷന്‍ മത്സരങ്ങള്‍ ഫെബ്രുവരി ഒന്ന് വരെ നീളും.ജനുവരി 30 നാണ് എ ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 9നാണ് എ ഡിവിഷൻ കിരീടപ്പോരാട്ടം.

Related Articles

Latest Articles