Saturday, January 10, 2026

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാൻ കോടതി ഉത്തരവ്: കോൺഗ്രസ് നേതാക്കൾക്ക് കർശന നിർദ്ദേശം

ദില്ലി: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോടതി കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. സ്മൃതിയുടെ മകള്‍ക്ക് ഗോവയിലെ റെസ്‌റ്റോറന്റ് ബന്ധം ആരോപിച്ചിട്ട പോസ്റ്റുകളാണ് കോണ്‍ഗ്രസ് നേതാക്കളോട് ഡിലീറ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ജയ്‌റാം രമേശ്, പവന്‍ ഖേര, നെറ്റ ഡിസൂസ എന്നിവരോടാണ് കോടതിയുടെ നിര്‍ദേശം.

കോണ്‍ഗ്രസ് നേതാക്കളോട് കോടതി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനി സമര്‍പ്പിച്ച സിവില്‍ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഉത്തരവ്. ഹര്‍ജി ഇനി ഓഗസ്റ്റ് 18ന് പരിഗണിക്കും. ഹര്‍ജി പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയിലെത്തണം. കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ട്വിറ്ററും ഫെയ്‌സ്ബുക്കും അടക്കമുള്ള സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് ഈ നീക്കം ചെയ്യണമെന്നും ജസ്റ്റിസ് മിനി പുഷ്ഖര്‍ണ ഉത്തരവിട്ടു.

Related Articles

Latest Articles