Sunday, April 28, 2024
spot_img

സ്വവർഗ ലൈംഗികത,വിവാഹേതര ലൈംഗിക ബന്ധവും കുറ്റകരമാക്കൽ ;വിയോജിപ്പ് രേഖപ്പെടുത്തി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി അതികാരത്തിൽ കരായതിന് ശേഷം ,മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തിനെയാണ് നമ്മൾ കാണുന്നത് , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ,അമിത്ഷായുടേം കൂട്ടായ പ്രവർത്തനം രാജ്യത്തെ മുൻ നിരയിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ് ,

ഇപ്പോൾ സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ എന്നീ നിർദേശങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിസഭയും.
അതേസമയം കൊളോണിയൽ ക്രിമിനൽ നിയമങ്ങൾക്കു പകരമായി ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അനുമതി നൽകുകയും ചെയ്തു.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ആഭ്യന്തരകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ രണ്ട് നിർദേശങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഓഫിസും വിയോജിക്കുന്നതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല സുപ്രീംകോടതി വിധിന്യായങ്ങൾക്ക് എതിരാണെന്നുള്ള നിരീക്ഷണവുമാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാൻ കാരണമായതെന്നാണ് ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

ഇന്ത്യൻ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ശിക്ഷാ നിയമത്തിൽ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് പാർലമെന്ററി സമിതിയുടെ ശുപാർശ ചെയ്തിരുന്നു. വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീക്കും, പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തിൽ ഉണ്ടാകണമെന്ന ശുപാർശ ആണ് പാർലമെന്ററി സമിതി കേന്ദ്രത്തിന് കൈമാറിയിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയുടേതാണ് ശുപാർശ. എന്നാൽ സമിതി അംഗമായ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ശുപാർശയിൽ അന്ന് തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

വിവാഹ ബന്ധം പവിത്രമായി കണക്കാക്കപ്പെടുന്നുവെന്നും ഇന്ത്യൻ സമൂഹത്തിൽ അതു സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലിംഗഭേദം പാലിക്കേണ്ടതുണ്ടെന്നുമാണ് പാർലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം. ഈ അഭിപ്രായത്തിന്റെ ചുവടുപിടിച്ചാണ് വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കൽ, സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കൽ എന്നീ നിർദേശങ്ങൾ കമ്മിറ്റി ശുപാർശ ചെയ്തത്. എന്നാൽ ഈ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്നാണ് ഇപ്പോൾ പ്രധാനമന്ത്രിയും മന്ത്രിസഭയും തീരുമാനിച്ചിരിക്കുന്നത്.

Related Articles

Latest Articles