മുംബൈ : മുംബൈയിൽ നിന്നു ബറേലിയിലേക്കുള്ള വിമാനത്തിൽ തേനീച്ച ആക്രമണം. രാവിലെ 10.40നു പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിന് നേരെയായിരുന്നു ആക്രമണം. വിമാനത്തിന്റെ ചിറകിൽ കൂടു തേനീച്ച ആക്രമണമുണ്ടായത്. വിമാനത്തിന്റെ വിൻഡോ ഗ്ലാസിൽ തേനീച്ചകൾ കൂട്ടമായി ഇടിക്കുന്ന വിഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നു. പിന്നീട് വെള്ളം ചീറ്റിച്ച് തേനീച്ചയെ തുരത്തി മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.
ബോർഡിങ് കഴിഞ്ഞശേഷമാണു വിമാനത്തിനു പുറത്തു തേനീച്ച കൂടുകൂട്ടിയത് അറിഞ്ഞത്. ബോഡിങ് നടപടികൾ തുടങ്ങി 80 ശതമാനം യാത്രക്കാരും അകത്ത് കയറിയപ്പോഴാണു പെട്ടെന്ന് തേനീച്ചകൾ കൂട്ടമായി എത്തി വിമാനത്തിന്റെ ചിറകിന്റെ ഭാഗം മൂടിയത്. കാർഗോ ഡോറിനുടുത്തും തേനീച്ച കൂട്ടമായി എത്തി. കാബിൻ ക്രൂ വിമാനത്തിന്റെ വാതിൽ വേഗത്തിൽ അടച്ചതിനാൽ തേനീച്ചകൾ വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചില്ല. പിന്നീട് വിമാനത്താവളത്തിലെ അഗ്നിശമന സേനയെത്തി പൈപ്പിൽ ശക്തിയായി വെള്ളം ചീറ്റിച്ചു തേനീച്ചയെ തുരത്തിയാണ് മണിക്കൂറുകൾക്കു ശേഷം വിമാനം ടേക്ക് ഓഫ് ചെയ്തത്.

