കൊച്ചി :പുതിയ വിവാദത്തിൽ മുങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ്.അഗ്നിശമന സേനയുടെ എൻഒസി ഇല്ലാതെയാണ് ആശുപത്രി പ്രവർത്തിക്കുന്നതെന്ന് വിവരം.കഴിഞ്ഞ വർഷം ആശുപത്രിക്ക് നോട്ടീസ് നൽകിരുന്നു എന്ന് ഏലൂർ ഫയർ സ്റ്റേഷൻ അധികൃതർ അറിയിച്ചു.
ലിഫ്റ്റ് വിവാദമുണ്ടാക്കിയ കെട്ടിടം പ്രവത്തിക്കുന്നതും എൻഒസി നേടാതെയാണ്. ചട്ടം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് തദ്ദേശ വകുപ്പാണെന്ന പ്രതികരണമാണ് അഗ്നി ശമന സേനയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം.

