Monday, December 29, 2025

മണിമലയിൽ വീടിന് തീപിടിത്തം ; അമ്മ മരിച്ചു, പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ അച്ഛനും മകനും ആശുപത്രിയിൽ

കോട്ടയം: മണിമലയിൽ വീടിന് തീപ്പിടിച്ച് വീട്ടമ്മ മരിച്ചു.മണിമല പാറവിളയിൽ രാജം (70) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സെൽവരാജനെയും, മകൻ വിനീഷിനെയും, ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു.

ഹോളി മാഗി ഫൊറോന പള്ളിക്കു സമീപത്തെ വീട്ടിലായിരുന്നു സംഭവം. വെള്ളിയാഴ്ച പുലർച്ചെ 12.30 നാണ് വീടിന് തീപടർന്നത്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകൾ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴിയില്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമായതായി നാട്ടുകാർ പറയുന്നു.

Related Articles

Latest Articles