ചെന്നൈ: മുൻ കാമുകിയെക്കൊന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ശേഷം യുവാവ് തൂങ്ങി മരിച്ചു. മുനിരാജ് എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ ധർമാപുരിയിലാണ് ദാരുണ സംഭവം നടന്നത്. ലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
മുനിരാജും ലക്ഷ്മിയും തമ്മിൽ പ്രണയത്തിലായിരുന്നു. ഏഴുമാസം മുൻപാണ് മറ്റൊരാളുമായി ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ഇതിന്റെ വൈരാഗ്യത്തിലാണ് ആരുമില്ലാത്ത സമയത്ത് മുനിരാജ് യുവതിയുടെ വീട്ടിലെത്തുന്നതും യുവതിയെ കൊല്ലുന്നതും. ശേഷം യുവതിയുടെ മൃതദേഹവുമായി യുവാവ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. അതിനു ശേഷമാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

