Sunday, May 19, 2024
spot_img

കനത്ത മഴയെ തുടർന്ന് ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു; ഭർത്താവിനും കുട്ടിക്കും പരുക്കേറ്റിട്ടില്ല

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. ഫയർ ഫോഴ്‌സ് എത്തി തെരച്ചിൽ നടത്തവേയാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ അടുക്കള ഭാ​ഗത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. പുഷ്ട അടുക്കളയയ്ക്ക് സമീപത്ത് നിൽക്കവേയാണ് അപകടമുണ്ടായത്. ഭർത്താവിനും കുട്ടിക്കും പരുക്കേറ്റിട്ടില്ല

ലയത്തിന് പുറകിലുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. രാവിലെ 4 മണിക്കാണ് അപകടമുണ്ടായത്. വലിയ അളവിൽ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. കൂടുതൽ ആളുകൾ മണ്ണിനടിയിൽ അകപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവിൽ മണ്ണിടിഞ്ഞു വീണത്.

Related Articles

Latest Articles