Friday, October 2, 2026

ബ്ലേഡ് മാഫിയയുടെ നിരന്തര ഭീഷണി;മീൻവിൽപ്പനക്കാരൻ ജീവനൊടുക്കി

കുമ്പള:ബ്ലേഡ് മാഫിയയുടെ നിരന്തര ഭീഷണിയെ തുടർന്ന് മീൻവിൽപ്പനക്കാരൻ ജീവനൊടുക്കി.കർണാടക പുത്തൂർ കടബ സ്വദേശിയും പേരാൽ മൈമൂൻ നഗർ സി.എ അപ്പാർട്ട്മെന്റിലെ താമസക്കാരനുമായ മുഹമ്മദ് ഷാഫി (48) ആണ് ഭാര്യക്ക് വാട്സാപ്പിൽ ശബ്ദ സന്ദേശമയച്ചതിന് ശേഷം തൂങ്ങി മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയോടെ,’ഞാൻ തൂങ്ങി മരിക്കുന്നു’ എന്ന് പറഞ്ഞ് ഷാഫി ഭാര്യയ്ക്ക് വാട്സാപ്പിൽ ശബ്ദ സന്ദേശം അയച്ചു. ഇത് യുവതിമറ്റുള്ളവരെ അറിയിക്കുകയും അന്വേഷിക്കുന്നതിനിടെ താമസ സ്ഥലത്ത് നിന്ന് ഒരു കിലോ മീറ്റർ ദൂരെയുള്ള മരത്തിൽ ഷാഫിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

20 വർഷത്തോളമായി ഷാഫി കുമ്പള, മൊഗ്രാൽ ഭാഗങ്ങളിൽ മീൻ കച്ചവടം ചെയ്തു വരികയായിരുന്നു. കച്ചവടത്തിനായി ബ്ലേഡ് സംഘത്തിൽ നിന്ന് ഒരു ലക്ഷം രൂപയോളം വായ്പ എടുത്തതായി ബന്ധുക്കൾ പറയുന്നു. എന്നാൽ കച്ചവടം തീരെ കുറഞ്ഞതോടെ ബ്ലേഡ് സംഘത്തിന് പലിശ കൊടുക്കുന്നത് മുടങ്ങിയിരുന്നു.ഇതോടെ സംഘം ഷാഫിയെയും ഭാര്യയെയും നിരന്തരം ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.പലിശ തന്നില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. ബ്ലേഡ് സംഘത്തെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.

Related Articles

Latest Articles