Friday, May 10, 2024
spot_img

ഭസ്മം ധരിക്കുന്നത് എങ്ങനെ, എപ്പോള്‍? ഉത്തരം ഇതാ…

മഹേശ്വരവ്രതമായി കണക്കാക്കുന്ന ഭസ്മധാരണം സര്‍വ്വപാപനാശഹരമാണ്. ഒരു ആചാരത്തിന് പുറമേ ശരീരശാസ്ത്രപരമായി ഭസ്മധാരണത്തിന് പ്രാധാന്യമുണ്ട്.എന്നാൽ ഭസ്മം ധരിക്കുന്നത് എങ്ങനെ, എപ്പോള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അറിയാം.

പ്രഭാതസ്നാനം കഴിഞ്ഞാലുടന്‍ പുരുഷന്മാര്‍ ഭസ്മം കുഴച്ചു തൊടണം. ഇടത്തെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് വലതുകരം കൊണ്ടടച്ചുപിടിച്ചു ഭസ്മധാരണമന്ത്രമോ, പഞ്ചാക്ഷരീമന്ത്രമോ ജപിച്ച് വെള്ളമൊഴിച്ചു ഭസ്മധാരണം നടത്തുക. ചൂണ്ടുവിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവ ഉപയോഗിച്ച് ഭസ്മം തൊടുക.

ഭസ്മം ശരീരത്തിൻ്റെ ഓരോഭാഗങ്ങളിലും ധരിക്കുന്നതിന് ഓരോ ഫലങ്ങളാണ്. നെറ്റിത്തടം, കഴുത്ത്, തോളുകള്‍, കൈമുട്ട്, നെഞ്ച്, വയര്‍ഭാഗം, കണങ്കാലുകള്‍, ശിരോമധ്യം എന്നീ ഭാഗങ്ങളിലാണ് ഭസ്മം ധരിക്കേണ്ടത്. നെറ്റിത്തടത്തിൽ ഭസ്മക്കുറി തൊടുന്നത് ഈശ്വര ചൈതന്യം വര്‍ധിപ്പിക്കും. ശിരോമധ്യത്തിലും ധരിച്ചാല്‍ ആലസ്യമകലും. കഴുത്തിലും കൈകളിലും മാറിടത്തിലും ധരിച്ചാല്‍ പാപവിമുക്തി കിട്ടും. സര്‍വാംഗ ഭസ്മധാരണംകൊണ്ട് നൂറു ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുമെന്നാണ് പറയുന്നത്.പുരുഷന്മാര്‍ പ്രഭാതസ്നാനശേഷം മാത്രമേ ഭസ്മം കുഴച്ചുതൊടുവാന്‍ പാടുള്ളൂ. വൈകുന്നേരം കുഴച്ചുതൊടാൻ പാടില്ല. സ്ത്രീകള്‍ ഭസ്മം കുഴച്ചു തൊടരുത്.

Related Articles

Latest Articles