Sunday, May 19, 2024
spot_img

ഇനി സന്തോഷം കൂട്ടാനും സങ്കടം കുറയ്ക്കാനും കഴിയും. ഈ സൂത്രവിദ്യകൾ പരീക്ഷിച്ചാൽ

നമ്മുടെയൊക്കെ നിത്യജീവിതത്തിൽ നിറങ്ങൾക്ക് വലിയ സ്വാധീനമാണുളളത്. ചില നിറങ്ങൾ ചിലർക്ക് ഭാഗ്യം ഉള്ളതും മറ്റു ചിലത് നിർഭാഗ്യം തരുന്നതും ആവാം. ജ്യോതിശാസ്ത്രം ഓരോ ഗ്രഹങ്ങൾക്കും ഓരോ നിറമാണ് കൽപിച്ചിട്ടുള്ളത്. അതുപോലെ ഓരോ രാശിക്കും ഓരോ നിറമാണ് പറഞ്ഞിട്ടുള്ളത്. മേടത്തിനും വൃശ്ചികത്തിനും ചുവപ്പ്. ഇടവത്തിനും തുലാത്തിനും കർക്കിടകത്തിനും വെള്ള. ചിങ്ങത്തിന് രക്തവർണ്ണ ചുവപ്പ്. മിഥുനത്തിനും കന്നിക്കും പച്ച. ധനുവിനും മീനത്തിനും മഞ്ഞ. മകരം കുംഭം രാശികൾക്ക്നീലയും കറുപ്പും

നിറങ്ങൾക്ക് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കാനും കഴിയും. പലർക്കും സ്ഥിരമായി ഉപയോഗിക്കുന്ന വർണ്ണരാജികൾ (spectrum) ഉണ്ടാകും. ഒരാൾ ഒരു നിറത്തിന്റെ തന്നെ എന്നെ ഇളം നിറം തൊട്ട് കടും നിറം വരെയുള്ള വസ്ത്രങ്ങൾ ആകും ധരിക്കുന്നത് അത് നോക്കി അയാളുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. മുറിയിൽ ചുമരിന്റെയും കിടക്കവിരിയുടെയും കർട്ടന്റെയും നിറങ്ങൾ നമ്മെ സ്വാധീനിക്കുന്നു. കൊറിയൻ ചികിത്സാ സമ്പ്രദായം ആയ സുജോക്കിൽ പറയുന്നത് ചെറുവിരലിന്റെ അഗ്രഭാഗത്തെ (നഖത്തിനടുത്തെ) സന്ധിയിൽ മോതിരം പോലെ വൃത്തത്തിൽ ചുവപ്പ് വരയിട്ടാൽ സന്തോഷം വർധിക്കുന്നതാണ്. നടുവിരലിന്റെ കൈപ്പത്തിയോട് ചേർന്ന് സന്ധിയിൽ നീല മഷി കൊണ്ട് മോതിരവളയം ഇട്ടാൽ നിങ്ങൾക്ക് മറ്റുള്ളവരോടുള്ള അസൂയ കുറഞ്ഞു കിട്ടും.

ഉൽക്കണ്ഠ കുറക്കാനായി ചൂണ്ടുവിരലിൽ തുടക്കത്തിൽ കൈപ്പത്തിയോട് ചേർന്ന് സന്ധിയിൽ നീലവര വരച്ചാൽ ഉൽക്കണ്ഠ മാറി കിട്ടും. അസംതൃപ്തി അധികമായിട്ടുള്ള ആളുകൾ സംതൃപ്തി ലഭിക്കാൻ മോതിര വിരൽ തുടങ്ങുന്ന സന്ധിയിൽ അതായത് മോതിരം ഇടുന്നതിനു താഴെ നീല വൃത്തം വരച്ചാൽ മതിയാകും. പൂർണ സംതൃപ്തി ഉണ്ടാവാനായി ചെറുവിരലിന്റെ കൈപ്പത്തിയോട് ചേർന്ന് സന്ധിയിൽ ചുവപ്പ് വൃത്തം വരച്ചാൽ മതി. നാണം കുണുങ്ങികളുടെ നാണം കുറക്കാൻ തള്ള വിരലിന്റെ ആദ്യ സന്ധ്യയിൽ ഒരു നീല വൃത്തം വരച്ചാൽ മതി. പൊങ്ങച്ചക്കാരന്റെ പൊങ്ങച്ചം കുറയാനും വഴിയുണ്ട്. തള്ള വിരലിന്റെ രണ്ടാമത്തെ സന്ധിയിൽ നീല വൃത്തം വരച്ചാൽ മതിയാകും. സന്തോഷംവർധിപ്പിക്കാനായി ചെറുവിരലിന്റെ രണ്ടാമത്തെ സന്ധിയിലാണ് ചുവപ്പ് വൃത്തം വയ്ക്കേണ്ടത്.

കൂടാതെ ദേഷ്യം കുറയ്ക്കാനായി മോതിരവിരലിൽ അഗ്രഭാഗത്തെ സന്ധ്യയിൽ നീല വൃത്തമാണ് വ രക്കേണ്ടത്.നീരസം കുറയ്ക്കാൻ മോതിരവിരൽ രണ്ടാമത്തെ സന്ധിയിലാണ് ആണ് നീല വൃത്തം വയ്ക്കേണ്ടത്. ഭയം കുറയ്ക്കാൻ ചൂണ്ടുവിരൽ അഗ്രസന്ധിയിൽ ഇതിൽ നീല വൃത്തം വരയ്ക്കുക.യാതനകൾ കുറയ്ക്കാൻ ചൂണ്ടുവിരലിൽ തന്നെ രണ്ടാമത്തെ സന്ധിയിൽ നീല വൃത്തം വരയ്ക്കുകയാണ് ഉത്തമം. വിദ്വേഷം കുറയ്ക്കാനുള്ള മാർഗ്ഗം നടുവിരലിന്റെ അഗ്ര സന്ധിയിൽ നീല മഷികൊണ്ട് ഒരു വൃത്തം വരച്ചാൽ മതി. ദുഃഖം കുറയ്ക്കാനായി മോതിരവിരലിൽ രണ്ടാമത്തെ സന്ധിയിൽ നീ ല വൃത്തം വരച്ചാൽ മതി. പല കാര്യങ്ങളിലും നിങ്ങൾക്ക് ഒരു അത്ഭുതവും തോന്നുന്നില്ലെങ്കിൽ കൈത്തണ്ടയും കൈപ്പത്തിയും ചേരുന്ന സന്ധിയിൽ ഒരു ചുവപ്പ് വര വരച്ചാൽ മതിയാകും. ഇവിടെ ചുവന്ന ചരട് കെട്ടിയാലും ഇതേ ഫലം ആണ് ഉണ്ടാവുക. നീല / കറുപ്പ് ചരടുകൾ കെട്ടിയാൽ ഫലം മറിച്ച് ആകും.

ഇനി ദേഷ്യം കൂട്ടാനായി ചുവപ്പും കുറയ്ക്കാനായി നീലയും ആണ് ഉപയോഗിക്കുന്നത്. നീല നിറം ശനിയുടെതാണ്. ശനി എല്ലാ കാര്യങ്ങളും മന്ദഗതിയിൽ ആക്കുകയും ചെയ്യും. ചുവപ്പ് ചൊവ്വയുടെ അല്ലെങ്കിൽ സൂര്യന്റെ നിറമാണ് അത് വർധിപ്പിക്കാനായി സഹായിക്കുകയും ചെയ്യും. തെറാപ്പി പകൽ ആണ് ചെയ്യേണ്ടത്. ഉറങ്ങിക്കിടക്കുന്ന ആളിനും അബോധാവസ്ഥയിലും ഇത് ഫലിക്കുകയില്ല.

(കടപ്പാട്)

Related Articles

Latest Articles