Wednesday, May 22, 2024
spot_img

സൂര്യൻ കുറച്ചധികം ജോലി ചെയ്യേണ്ടി വരും; ഈ വർഷത്തെ ദൈർഘ്യമേറിയ പകൽ ഇന്ന്

ഇന്ന് ജൂൺ 21, ഈ വർഷത്തെ ദൈർഘ്യമേറിയ പകലുള്ള ദിവസം ഇന്നാണ്. ഉത്തരായനാന്തമെന്നാണ് ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ സൂചിക കൂടിയാണ് പ്രധാനപ്പെട്ട ഈ പ്രതിഭാസമെന്നും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ക്ക് വളരെയധികം സഹായകമാകുമെന്നും പറയപ്പെടുന്നു.

സൂര്യൻ ഉത്തരായനരേഖയ്ക്ക് നേർമുകളിലെത്തുന്ന ദിനമാണിന്ന്. ഭൂമധ്യരേഖയിൽനിന്ന് 23.5 ഡിഗ്രി വടക്കോട്ട് മാറിയുള്ള ഉത്തരായണരേഖക്ക് മുകളിൽ രാവിലെ 9.02-ന് സൂര്യൻ പ്രദക്ഷിണം തുടരും. സൂര്യൻ ദിവസവും കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നതായി നമുക്കനുഭവമുള്ളതുപോലെ സൂര്യൻ അൽപാൽപമായി വടക്കോട്ടും പിന്നീടു തിരിച്ചു തെക്കോട്ടും നീങ്ങുകയും ചെയ്യുന്നുണ്ട്. അതേസമയം വടക്കോട്ടാണ് സൂര്യന്റെ യാത്രയെങ്കിൽ ഉത്തരായനമെന്നും തെക്കോട്ടാണ് യാത്രയെങ്കിൽ ദക്ഷിണായനമെന്നും പറയുന്നു. എന്നാൽ മഴ കിട്ടുന്നതിനാൽ ചൂട് അധികം അനുഭവപ്പെടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles