Saturday, May 18, 2024
spot_img

ത്രിപുര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി റീ പോളിംഗ് നടത്തണമെന്ന് സിപിഐ എം

ദില്ലി: വ്യാപകമായി ബൂത്തുപിടിത്തവും അക്രമവും അരങ്ങേറിയ ത്രിപുര വെസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് സിപിഐ എം. ഏപ്രില്‍ 11നു നടന്ന തിരഞ്ഞെടുപ്പില്‍ അമ്പതു ശതമാനത്തിലേറെ വോട്ടര്‍മാര്‍ക്കും വോട്ടു രേഖപ്പെടുത്താനായിട്ടില്ല. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം നീലോല്‍പ്പല്‍ ബസു, ത്രിപുരയില്‍നിന്നുള്ള എംപിമാരായ ശങ്കര്‍പ്രസാദ് ദത്ത, ജിതേന്ദ്ര ചൗധരി എന്നിവരും യെച്ചൂരിക്കൊപ്പം തിരഞ്ഞെടുപ്പു കമ്മീഷനെ കണ്ടു.

Related Articles

Latest Articles