Tuesday, May 14, 2024
spot_img

ക്രിസ്റ്റ്യാനോയുടെ ഏഴാം നമ്പർ ജഴ്‌സിക്ക് വൻ ഡിമാന്റ്; സൗദിയിൽ തരംഗമായി ക്രിസ്റ്റ്യാനോ: 48 മണിക്കൂറിനുള്ളിൽ വിറ്റഴിച്ചത് രണ്ടുലക്ഷം ജഴ്‌സികൾ!!!

റിയാദ് :പോർച്ചുസീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്‌സിക്ക് വൻ ഡിമാന്റ്. 48 മണിക്കൂറിനുള്ളിൽ മാത്രം വിറ്റഴിച്ചത് രണ്ടുലക്ഷം ജഴ്‌സികൾ. അൽ നാസർ ക്ലബ്ബുമായി കരാർ ഒപ്പിട്ടതോടെ താരത്തിന്റെ ജഴ്‌സിക്ക് ആവശ്യക്കാർ കുത്തനെ വർധിക്കുകയായിരുന്നു . ക്ലബ്ബിന്റെ സ്റ്റോറുകളിൽ ജഴ്സി 414 റിയാലിനാണ് വിൽക്കുന്നത്. ജഴ്‌സി ആവശ്യപ്പെട്ട് യൂറോപ്യന്മാരും ചൈനക്കാരും മറ്റു രാജ്യക്കാരും ഉൾപ്പെടെ നിരവധി വിദേശികൾ ക്ലബ്ബിന്റെ കടയിലേക്ക് ഒഴുകുകയാണ്
.
അൽ നാസർ ക്ലബ്ബിന്റെ പേരും നമ്പറും ഇല്ലാത്ത അൽ നാസർ ക്ലബ് ജഴ്സിയുടെ വില 260 റിയാലും 78 ഹലാലുമാണ്. നമ്പർ പ്രിന്റ് ചെയ്യാൻ 50 റിയാലും പേര് പ്രിന്റ് ചെയ്യാൻ 50 റിയാലും. ഇതിനോട് 54 റിയാൽ മൂല്യവർധിത നികുതി കൂടി ചേർത്താൽ ജഴ്സിയുടെ ആകെ വില 414 റിയാലാകും.

Related Articles

Latest Articles