Saturday, May 18, 2024
spot_img

ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ മയക്കുമരുന്ന് വേട്ട!! 300 കോടി രൂപയുടെ മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിയിൽ; 10 പേർ തീരദേശസേനയുടെ കസ്റ്റഡിയിൽ

ദില്ലി : ഇന്ത്യൻ സമുദ്ര തീരത്ത് നിന്നും ആയുധങ്ങളും ലഹരിമരുന്നുമടങ്ങിയ പാകിസ്ഥാൻ മത്സ്യബോട്ട് തീരദേശസേനപിടികൂടി.ബോട്ടിലുണ്ടായിരുന്ന പത്ത് പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനൊപ്പം സഹകരിച്ചായിരുന്നു ബോട്ട് പിടികൂടിയത്.

അൽ-സൊഹേലിയെന്ന മത്സ്യബന്ധന ബോട്ടാണ് പിടിയിലായത്. ആയുധങ്ങൾക്കു പുറമെ 300 കോടി രൂപ വിലമതിക്കുന്ന 40 കിലോഗ്രാം മയക്കുമരുന്നും പാക് ബോട്ടിൽ നിന്നും കണ്ടെടുത്തു.ഗുജറാത്തിലെ തീരദേശ മേഖലയായ ഒഖ ടൗണിലേക്ക് ബോട്ട് കൊണ്ടുവരികയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് ഇന്ത്യൻ തീരദേശ സേന വ്യക്തമാക്കി.

Related Articles

Latest Articles