തുര്‍ക്കിയിലെ റിസോര്‍ട്ടിലുണ്ടായ വന്‍ തീപിടിത്തത്തിൽ 66 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോലു പ്രവിശ്യയിലെ ഗ്രാന്റ് കര്‍ത്താല്‍ ഹോട്ടലിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടത്തമുണ്ടായത്. 12 നിലകളുള്ള റിസോർട്ടിലെ റസ്‌റ്റോറന്റ് പ്രവര്‍ത്തിക്കുന്ന നിലയിലാണ് തീപിടിത്തമുണ്ടായത്. വളരെ വേഗം തീ മറ്റ് നിലകളിലേക്കും പടര്‍ന്നു. അഗ്നി രക്ഷാസംവിധാനങ്ങൾ പരാജയപ്പെട്ടതാണ് തീ വ്യാപിക്കുന്നതിനിടയാക്കിയത്.
കര്‍ത്താല്‍കായയിലെ സ്‌കി റിസോര്‍ട്ടിലാണ് തീപ്പിടിത്തമുണ്ടായ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. സംഭവസമയത്ത് 234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ഹോട്ടലിലുണ്ടായിരുന്നവര്‍ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു

