Thursday, May 16, 2024
spot_img

മകളെ വിളിക്കാനെത്തിയ പിതാവായ അധ്യാപകന് നേരേ പോലീസ് അതിക്രമം: അന്വേഷണത്തിനു ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ പ്ലസ്ടു പരീക്ഷ എഴുതാനെത്തിയ മകളെ കൂട്ടിക്കൊണ്ട് പോകാനെത്തിയ അധ്യാപകനായ പിതാവിനു നേരെ ഉണ്ടായ പോലീസ് അക്രമത്തിനെതിരെ സമർപ്പിച്ച പരാതിയിൽ ഉത്തരവുമായി മനുഷ്യാവകാശ കമ്മീഷൻ.

സംഭവത്തിൽ അധ്യാപകനായ പിതാവിനോട് അപമര്യാദയായി പെരുമാറിയ പൂജപ്പുര ഗ്രേഡ് എസ് ഐ ക്കും അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പോലീസിനുമെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

അതേസമയം കേസിൽ ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പൂന്തുറ സെന്റ് തോമസ് സ്കൂളിലെ അധ്യാപകനായ ജാക്സൻ, 2021 ഏപ്രിൽ 22 ന് താൻ നേരിട്ട അപമാനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളെ പൂജപ്പുര ഗ്രേഡ് എസ് ഐ യും ഒരു പോലീസുകാരനും ചേർന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കെതിരെ മ്യൂസിയം പോലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്തതെന്ന് പരാതിയിൽ പറയുന്നു.

Related Articles

Latest Articles