Friday, October 30, 2026

മ​ദ്യ​പാ​ന​ത്തി​നി​ടെയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ: മൂന്നാറിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ

മൂ​ന്നാ​ർ: മൂന്നാറിൽ കണ്ണൻദേവൻ കമ്പനി ഗു​ണ്ടു​മ​ല എ​സ്റ്റേ​റ്റി​ൽ അന്യസംസ്ഥാന തൊഴിലാളി കൊ​ല്ല​പ്പെ​ട്ടു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ സ​ര​ൺ സോ​യി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്​ എ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാഥ​മി​ക നി​ഗ​മ​നം.

സംഭവത്തിൽ യുവാവിനൊപ്പമുണ്ടായിരുന്ന ഷാഡർലാങ്ക്, വിബോയ് ചാബിയ എന്നിവരെ രണ്ടുദിവമായി കാണുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളികളായ സഹപ്രവർത്തകരുമായി കൊല്ലപ്പെട്ട സ​രണും കാണാതായ രണ്ടുപേരും 23 ന് രാത്രി മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതേതുടർന്ന് നാട്ടുകാർ നടത്തിയ ചർച്ചക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്.

അതേസമയം കഴിഞ്ഞ ദിവസം രാത്രിയോടെ മൂവരെയും കാണാതെയാകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് വൈകുന്നേരം എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ ദേഹത്ത് പരുക്കുകളോടെ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂന്നാർ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles