കൊച്ചി: കാലടി മറ്റൂരിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യ സുനിതയെ കുത്തി കൊലപ്പെടുത്തിയതാണെന്ന് ഭർത്താവ് ഷൈജു പൊലീസിനോട് പറഞ്ഞു. സുനിതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെയാണ് സംഭവം. സുനിത പടിയിൽ നിന്നും വീണാണ് മരിച്ചതെന്നായിരുന്നു ആദ്യം പോലീസിനോട് പറഞ്ഞത്.
ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് സുനിതയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഭർതൃസഹോദരനും ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. സുനിതയുടെ നെഞ്ചിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഷൈജുവും സുനിതയും തമ്മിൽ നിരന്തരം വഴക്ക് നടക്കാറുണ്ടെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി. അതിനു ശേഷം ഷൈജുവിനെ കസ്റ്റഡിയിലെടുക്കുകയും കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്.

