Monday, May 20, 2024
spot_img

മലപ്പുറത്ത് ഭാര്യയേയും, മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയും അടിച്ചിറക്കി; ഭർത്താവ്‌ ഷമീർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് ഭാര്യയേയും മക്കളേയും ഭാര്യാ മാതാവിനേയും റോഡിലേക്കിറക്കിവിട്ട സംഭവത്തിൽ ഭർത്താവ് പിടിയിൽ. തിരുവാലി നടുവത്ത് സ്വദേശി കല്ലിടുമ്പൻ ഷമീറിനെയാണ്‌ വണ്ടൂർ പൊലീസ് അറസ്റ്റു ചെയ്തത്‌. കഴിഞ്ഞ 19 നാണ് സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ ഷമീർ മദ്യപിച്ചെത്തി ഭാര്യയോട് വഴക്കിട്ട്, അർദ്ധരാത്രി റോഡിലേക്ക് മക്കളേയും ഭാര്യാ മാതാവിനേയും റോഡിലേയ്ക്ക് അടിച്ചിറക്കുകയായിരുന്നു.

ഇവർക്ക് നാലു മക്കളാണുള്ളത്. നാലു മക്കളിൽ മുത്ത കുട്ടിക്ക് നാല്‌ വയസും, രണ്ടാമത്തെ കുട്ടിക്ക് ഒന്നരവയസും, പ്രസവിച്ച് 21 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളുമാണുള്ളത്. രാത്രി പത്ത്‌ മണിയോടെ റോഡിലേക്കിറങ്ങിയ ഇവർ ആശാ പ്രവർത്തകരെ വിളിക്കുകയായിരുന്നു. തുടർന്ന് വാർഡ്‌ അംഗം കെപി ഭാസ്ക്കരന്‍റെ നേതൃത്വത്തിൽ ഇവരെ മലപ്പുറം സ്നേഹിതയിലേക്ക് മാറ്റി. ഇതിനുശേഷം ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനുപിന്നാലെ ഇയാളെ പോലീസ് അന്വേഷിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി പ്രതി വീട്ടിലെത്തിയെന്ന വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. സ്ത്രീകൾക്കെതിരായ ആക്രമണം, ഭാര്യയുടെ ആഭരണവും പണവും കൈക്കലാക്കൽ, കുട്ടികൾക്കെതിരായ പീഡനം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles