Saturday, April 20, 2024
spot_img

പുഷ്പ- ദ റൂള്‍! പുഷ്പ 2 വിൽ അല്ലു അർജുവിനൊപ്പം തകർക്കാൻ വിജയ് സേതുപതിയും

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 വിലേക്ക് പുതിയ കഥാപാത്രമായി വിജയ് സേതുപതീയും.അല്ലു അര്‍ജുന്‍ നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം വന്‍ ബജറ്റിലാണ് ഒരുക്കുന്നതും.

ചിത്രത്തിന്റെ തിരക്കഥ മെച്ചപ്പെടുത്തുന്നതിനായി ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലേയ്ക്ക് വിജയ് സേതുപതി കൂടി എത്തുകയാണ്. പുഷ്പ- ദ റൂള്‍ എന്നാണ് രണ്ടാം ഭാ​ഗത്തിന്റെ പേര്.

രണ്ടാം ഭാഗത്തില്‍ ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്.പുഷ്പ ആദ്യ ഭാഗത്തിനു വേണ്ടി അണിയറ പ്രവര്‍‍ത്തകര്‍ ആദ്യം സമീപിച്ചത് സേതുപതിയെയായിരുന്നു. പിന്നീട് ആ കഥാപാത്രം ഫഹദ് ഫാസില്‍ ചെയ്യുകയായിരുന്നു.
പുഷ്പയുടെ ആദ്യ ഭാഗം ഹിന്ദിയിലുള്‍പ്പടെ തകര്‍പ്പന്‍ വിജയമായിരുന്നു. ആദ്യഭാ​ഗത്തേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാ​ഗം ഒരുക്കാനാണ് സുകുമാറിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles