Friday, January 9, 2026

ഗർഭിണിയെ ഭർത്താവ് കുത്തി; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ; സംഭവം കണ്ണൂരിൽ

കണ്ണൂർ: കണ്ണൂരിൽ ഏഴു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഷൈജേഷ് കഴുത്തിന് കുത്തിയത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ട പ്രതിക്കായി ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ ആരോഗ്യ നിലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related Articles

Latest Articles