Sunday, May 12, 2024
spot_img

‘എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം, ബിജെപിയുടെ താമര ചിഹ്നത്തിൽ ഞാൻ വോട്ട് ചെയ്യും’: ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ എന്ന് ഹരീഷ് പേരടി

കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ച നരേന്ദ്ര മോദി സർക്കാരിനെ പുകഴ്ത്തി നടൻ ഹരീഷ് പേരടി. ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം. ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യായെന്ന് ഹരീഷ് പേരടി ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം

‘എനിക്ക് 53 വയസ്സു കഴിഞ്ഞു. ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്. പക്ഷെ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിയുടെ രാഷ്‌ട്രിയത്തെ മാറ്റി വച്ച്‌ ഞാൻ ബിജെപിയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും. ഇല്ലെങ്കിൽ ബിജെപിക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും. കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം. ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ’ എന്നായിരുന്നു താരം കുറിച്ചത്.

Related Articles

Latest Articles