Saturday, September 19, 2026

‘പാവപ്പെട്ടവരുടെ വേദന എനിക്കറിയാം, ഞാൻ വളർന്നത് ഒരു ദരിദ്ര കുടുംബത്തിൽ’; വൈകാരികമായി പ്രതികരിച്ച് പ്രധാനമന്ത്രി

ലക്‌നൗ: പാവപ്പെട്ടവരുടെ വേദന തനിക്കറിയാമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ വളർന്നത് ഒരു ദരിദ്ര കുടുംബത്തിലാണെന്നും ദാരിദ്ര്യം താൻ അനുഭവിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുപിയിലെ മെഗാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാരെന്നാൽ മാഫിയരാജ്, ഗുണ്ടാരാജ്, കാലപകാരികൾ എന്നിവർക്ക് മേലുള്ള കടിഞ്ഞാണാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘രാജ്യത്ത് പാവപ്പെട്ടവരിലേക്ക് വാക്സിനുകൾ എത്താത്ത ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് പാവപ്പെട്ടവർക്ക് സൗജന്യ വാക്‌സിനുകൾ നൽകുന്നു. രാജ്യം ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ് നടത്തി. പാവപ്പെട്ടവരുടെ വേദന തനിക്കറിയാം. താൻ ഒരു ദരിദ്ര കുടുംബത്തിലാണ് വളർന്നത്. ദാരിദ്ര്യത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ കേൾക്കുക മാത്രമല്ല, ദാരിദ്ര്യം സ്വയം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദരിദ്ര കുടുംബത്തിലെ ഒരു അമ്മ അവളുടെ അനാരോഗ്യത്തെക്കുറിച്ച് പുറത്തുപറയാറില്ല. കാരണം ചികിത്സയ്‌ക്ക് കുടുംബത്തിന് ചെലവ് വരും. എന്നാലിപ്പോൾ ഒരു കുടുംബത്തിന് പോലും ചികിത്സ ലഭിക്കാതിരിക്കുന്നില്ലെന്നും പാവപ്പെട്ടവർക്ക് ആയുഷ്മാൻ ഭാരതിന്റെ പ്രയോജനം ലഭിക്കൂ. ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 34 ലക്ഷം വീടുകൾ വിതരണം ചെയ്തു. പാവപ്പെട്ടവർക്കായി കൂടുതൽ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ സർക്കാരുകൾ 10 വർഷത്തിനുള്ളിൽ 2 ലക്ഷത്തിൽ താഴെ തൊഴിലവസരങ്ങളാണ് നൽകിയത്. യോഗി സർക്കാർ 5 വർഷത്തിനുള്ളിൽ 4.5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ നൽകി’- പ്രധാനമന്ത്രി വ്യക്തമാക്കി

യുപിയിൽ യോഗി സർക്കാർ ഉറപ്പുവരുത്തുന്നത് എല്ലാവരുടേയും സുരക്ഷയും ക്ഷേമവുമാണെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയും, മാഫിയ രഹിത ഭരണവും കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ ഇരട്ടി വേഗത്തിൽ ജനങ്ങളിൽ എത്തിയ്‌ക്കുകയുമാണ് യോഗി സർക്കാർ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Latest Articles