Friday, June 14, 2024
spot_img

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥപറയാൻ ‘ഹേയ് സിനാമിക’; ദുൽഖർ ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്ത്

ദുൽഖർ സൽമാൻ നായകനായെത്തുന്ന തമിഴ് ചിത്രമാണ് ‘ഹേയ് സിനാമിക’. മാത്രമല്ല ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഹേയ് സിനാമിക’യ്ക്കുണ്ട്. ഈ ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം നേരത്തെ ദുല്‍ഖര്‍ തന്നെയായിരുന്നു ഷെയര്‍ ചെയ്തിരുന്നത്. കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ.

ഇപ്പോഴിതാ ‘ഹേയ് സിനാമിക’യുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടി അടക്കമുള്ളവർ ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ചിത്രം മാർച്ച് മൂന്നിനാണ് തിയറ്ററുകളിൽ എത്തുക. അതേസമയം പ്രണയും സൗഹൃദവും നിറഞ്ഞ ചിത്രമായിരിക്കും ഹേയ് സിനാമിക എന്നത് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ദുല്‍ഖറിന്റെ കഥാപാത്രം യാഴനും അദിതി റാവുവിന്റെ മൗനയും തമ്മില്‍ വിവാഹിതരാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയെന്നാണ് സൂചന. അദിതിയെയും കാജലും ട്രെയിലറിൽ ഉണ്ട്.

ചെന്നൈ ആയിരുന്നു പ്രധാന ലൊക്കേഷൻ. പല രൂപത്തിലും ഭാവത്തിലും വേഷത്തിലുമുള്ള ദുല്‍ഖറിനെയാണ് നേരത്തെ എത്തിയ ഫസ്റ്റ് ലുക്കില്‍ കണ്ടത്. ചിത്രത്തിലെ നേരത്തെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മാത്രമല്ല നേരത്തെ ഒരു ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്ററിന്റെ ആദ്യ സംവിധാന സംരഭമാണ് ‘ഹേയ് സിനാമിക’. ഒരു നൃത്ത സംവിധായിക എന്ന നിലയില്‍ തമിഴിലെ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും ജോലി ചെയ്തിട്ടുള്ള ആളാണ് ബൃന്ദ മാസ്റ്റര്‍ എന്ന് സിനിമാലോകത്ത് അറിയപ്പെടുന്ന ബ്രിന്ദ ഗോപാല്‍. ചിത്രത്തിന് പാക്കപ്പ് പറഞ്ഞതിന് പിന്നാലെ മികച്ച ടീമിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവച്ചിരുന്നു ദുൽഖർ. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ബൃന്ദ മാസ്റ്ററോട് നിറയെ സ്‍നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണൽസ് ആയിരുന്നുവെന്നും ദുൽഖർ കുറിച്ചിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ ഓകെ കൺമണി എന്ന സിനിമയിലെ ഒരു ഗാനമാണ് ‘ഹേയ് സിനാമിക’.

പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘ഹേയ് സിനാമിക’ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മധൻ കര്‍കിയാണ്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ‘ഹേയ് സിനാമിക’ നിര്‍മിക്കുന്നത്. ഗോവിന്ദ വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് ‘ഹേയ് സിനാമിക’ വൈകിയത്.

Related Articles

Latest Articles