ദില്ലി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) ഐസിഎസ്ഇ (ക്ലാസ് 10), ഐഎസ്സി (ക്ലാസ് 12) സെമസ്റ്റർ 1 ഫൈനൽ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചു. ഐസിഎസ്ഇ, ഐഎസ്സി സെമസ്റ്റർ 1 പരീക്ഷകളുടെ മാർക്ക് ഷീറ്റുകൾ ഇപ്പോൾ ലഭ്യമാണ്. കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്സിഇ) വെബ്‌സൈറ്റ് വഴി ഫലമറിയാം.(cisce.org, results.cisce.org)
പുനഃപരിശോധനയ്‌ക്കായി നേരിട്ട് അപേക്ഷിക്കാൻ കൗൺസിലിന്റെ വെബ്‌സൈറ്റായ www.cisce.org മുഖേന സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരു വിഷയത്തിന് 1000 രൂപ വീതമാണ് റീചെക്കിംഗ് ഫീസ് ഫെബ്രുവരി 7 ന് രാവിലെ 10 മണിക്ക് ആരംഭിച്ച് ഫെബ്രുവരി 10 ന് രാവിലെ 10 മണിക്ക് അവസാനിക്കുന്ന മൂന്ന് തീയതികളിൽ മാത്രമേ കൗൺസിൽ റീചെക്കിംഗ് അഭ്യർത്ഥനകൾ സ്വീകരിക്കുകയുള്ളൂ. കഴിഞ്ഞ വര്‍ഷം നവംബര്‍ 29നും ഡിസംബര്‍ 16നും ഇടയിലാണ് ഐസിഎസ്‌ഇ പരീക്ഷകള്‍ നടന്നത്. നവംബര്‍ 22നും ഡിസംബര്‍ 20നും ഇടയിലാണ് ഐഎസ്സി പരീക്ഷകള്‍ നടത്തിയത്. ഓഫ് ലൈനായാണ് പരീക്ഷകള്‍ നടത്തിയത്.

