Wednesday, May 8, 2024
spot_img

സമൂഹ മാധ്യമങ്ങളില്‍ വ്യാജസന്ദേശം; പരാതിയുമായി ഐഡി ഫ്രഷ്

ഇന്‍സ്റ്റന്റ് ഇഡ്ഢലി,ദോശമാവ് ഉല്‍പ്പാദക കമ്പനി ഐഡി ഫ്രഷ് വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ പരാതി നല്‍കി. ബംഗളുരുവിലെ സൈബര്‍ സെല്ലിലും വാട്‌സ്ആപ് ഗ്രീവന്‍സെല്ലിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. ബ്രാന്റിനെ അപകീര്‍ത്തിപ്പെടുത്തുംവിധത്തില്‍ ചിലര്‍ മനപൂര്‍വ്വം തെറ്റിദ്ധാരണജനകമായ വിവരങ്ങള്‍ വാട്‌സ്ആപ് ഗ്രൂപ്പുകളിലും സോഷ്യല്‍മീഡിയയിലും പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.

തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ മൃഗങ്ങളുടെ സത്തുക്കള്‍ കലര്‍ത്തിയിട്ടുണ്ടെന്ന വിധത്തിലാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സസ്യാഹാര പദാര്‍ത്ഥങ്ങളില്‍ മാത്രം ഉള്‍പ്പെട്ടതാണെന്നും നൂറ് ശതമാനം പ്രകൃതിദത്തമായ കാര്‍ഷികോത്പ്പന്നങ്ങളായ അരി,ഉഴുന്ന്,ഉലുവ,വെള്ളം എന്നിവയാണ് മാവ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെന്നും ഐഡി ഫ്രഷിന്റെ ഉല്‍പ്പാദകരായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അറിയിച്ചു.

Related Articles

Latest Articles