Friday, April 19, 2024
spot_img

ഇദായ് ചുഴലിക്കാറ്റ്: മരണസംഖ്യ 182 ആയി

ഹരാരെ: ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്കിലും അയല്‍രാജ്യമായ സിംബാബ്വേയിലും വീശിയടിച്ച ഇദായ് ചുഴലിക്കാറ്റില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 182 ആയി.

വ്യാഴാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് ചുഴലിക്കാറ്റിന്റെ ആക്രമണമുണ്ടായത്. ഇതിനെ തുടര്‍ന്ന് മൊസാംബിക് മേഖലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. പിന്നീട് ചുഴലിക്കാറ്റ് മലാവിയിലേക്കും സിംബാബ്വേയിലേക്കും നീങ്ങുകയായിരുന്നു

അതേസമയം, മൊസാംബിക്കില്‍ മരണസംഖ്യ ആയിരം കടന്നേക്കുമെന്ന് പ്രധാനമന്ത്രി ഫിലിപ് ന്യൂസി വ്യക്തമാക്കി. ദുരിതബാധിതപ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

മൊസാംബിക്കിലെ തുറമുഖനഗരമായ ബൈറയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. ഇവിടത്തെ 90 ശതമാനം കെട്ടിടങ്ങള്‍ക്കും കേടുപാടുകളോ തകര്‍ച്ചയോ സംഭവിച്ചിട്ടുണ്ട്. 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയും സര്‍ക്കാരും കണക്കാക്കുന്നു. മഴയും കാറ്റും ശക്തമായി തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുക എന്നത് ദുഷ്‌ക്കരമാണ്.

Related Articles

Latest Articles